InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; നദാലും ജോക്കോവിച്ചും ക്വാര്‍ട്ടറില്‍

“Manju”

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ കടന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും സൂപ്പര്‍ താരം റാഫേല്‍ നദാലും. ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റിയെയാണ് ജോക്കോവിച്ച്‌ പരാജയപ്പെടുത്തിയത്. ആദ്യ രണ്ടു സെറ്റ് പിന്നില്‍ നിന്നതിനു ശേഷം മികച്ച തിരിച്ചു വരവിലൂടെയാണ് ജോക്കോവിച്ച്‌ ക്വാര്‍ട്ടറില്‍ കടന്നത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ ജയം. അവസാന സെറ്റില്‍ ജോക്കോവിച്ച്‌ മുന്നില്‍ നില്‍ക്കെ മുസെറ്റി പിന്മാറുകയായിരുന്നു. സ്കോര്‍ 6-7, 6-7, 6-1, 6-0, 4-0. ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ താരം മറ്റെയോ ബെറെറ്റിനിയാണ് ജോക്കോവിച്ചിന്റെ എതിരാളി.

മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യയനായ സ്പെയിനിന്റെ റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറ്റാലിയന്‍ യുവതാരം ജെന്നിക് സിന്നെറിനെയാണ് നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5, 6-3, 6-0. നദാലിന്റെ പരിജയസമ്പത്തിനു മുന്നില്‍ ഒരിക്കല്‍ പോലും വെല്ലുവിളിയുയര്‍ത്താന്‍ ഇറ്റാലിയന്‍ താരത്തിനായില്ല. അര്‍ജെന്റീന താരം ഡീഗോ ഷ്വാട്സ്മാനാണ് നദാലിന്റെ ക്വാര്‍ട്ടറിലെ എതിരാളി.

Related Articles

Back to top button