KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (30-04-2023) ഞായറാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”
  • ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി രാവിലെ 10 മണിക്ക് തിരുവല്ല റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് കോൺഫറൻസ് സംഘടിപ്പിക്കുന്ന അമൃതോത്സവം പ്രോഗ്രാമിലും, വൈകുന്നേരം 05 ന് കണ്ണങ്കര വാരണം ചിറക്കൽ ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ശിവപുരാണ തത്വസമീക്ഷാ സത്രം കലശവാർഷികം പരിപാടിയിലും,  വൈകിട്ട് 07 മണിക്ക് കോട്ടയം മറിയപ്പള്ളി എസ് എൻ ഡി പി  യൂണിയന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ദർശന സംഗമത്തിലും പ്രഭാഷണം നടത്തുന്നു.
  • തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി ഏരിയകളുടെ ആഭിമുഖ്യത്തിൽ ഇന്ന് നവഒലി ജ്യോതിർദിനം ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള വിഭവസമാഹരണം നടക്കുന്നു.
  • മടപ്പള്ളി, നാദാപുരം റോഡ്, പലേരി ഹൌസിൽ  രതീഷ് പി യുടെ പുതിയതായി നിർമ്മിക്കുന്ന ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം വടകര ഏരിയ ഹെഡ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി രാവിലെ 10 മണിക്ക്  നിർവഹിക്കുന്നു.
  • മലപ്പുറം കുന്നത്ത്പുര വീട്ടിൽ  കൃഷ്ണൻ കെ. സി.  പുതിയതായി ആരംഭിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടന കർമ്മം രാവിലെ 11 മണിക്ക് ശാന്തിഗിരി ആശ്രമം മലപ്പുറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • പോത്തൻകോട്, കാഞ്ഞാമ്പാറയിൽ  ശ്രീകുമാർ സി. പി പുതുതായി പണികഴിപ്പിച്ച ‘പത്മജം‘ ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മം രാവിലെ 11:30 ന് സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി നിർവഹിക്കുന്നു.
  • ചേർത്തല പള്ളിപ്പുറത്ത് പ്രബീഷ് ബി.എൽ. നിർമ്മിച്ച ‘ഗുരുദാനം‘ ഭവനത്തിന്റെ ഗൃഹപ്രവേശം ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഹെഡ്  സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി രാവിലെ 11:30 ന്  നിർവഹിക്കുന്നു.
  • തലശ്ശേരി, മാമ്പ്രം, പുഷ്പത്തിൽ ഡോ മുരളീധരൻ എം ന്റെ ഭവനത്തിൽ ഓംകാരം തലശ്ശേരി ഏരിയ ഇൻ ചാർജ്, സ്വാമി ആത്മബോധ ജ്ഞാനതപസ്വി രാവിലെ 11: 30 ന്  പ്രതിഷ്ഠിക്കുന്നു.
  • നവഒലി ജ്യോതിർദിനം ആഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം റൂറൽ ഏരിയയുടെയും, ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റിന്റെ ഡിവിഷനുകളുടെയും സംയുക്താഭിമുഖ്യത്തിൽ വൈകുന്നേരം 3 മണി മുതൽ , പോത്തൻകോട് ശാന്തിഗിരി ആശ്രമപരിസരം ശുചീകരണ കർമ്മം നടത്തുന്നു.
  • പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാത്രി പ്രാർത്ഥന – മലപ്പുറം ഏരിയയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും.

Related Articles

Back to top button