IndiaKeralaLatest

ഇ​​ന്ത്യ​​യി​​ല്‍ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 40 ല​​ക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​​ഡ​​ല്‍​​ഹി: ഇ​​ന്ത്യ​​യി​​ല്‍ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 40 ല​​ക്ഷം കടന്നു. രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ല്‍ ലോ​​ക​​ത്ത് മൂ​​ന്നാം​​സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ. ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 40.46 ലക്ഷം പേര്‍ കോവിഡ് പോസിറ്റീവായി. അതേസമയം, പ്രതിദിന കേസുകള്‍ ഇന്ത്യയില്‍ വളരെ കൂടുതലാണ്. വ്യാഴാഴ്ച ഇന്ത്യയില്‍ 83,341 പേര്‍ പോസിറ്റീവ് ആയപ്പോള്‍ ബ്രസീലില്‍ 44,728 പേര്‍ മാത്രം. കോവിഡ് ബാധിതരുടെ കണക്കിലും മരണത്തിലും യുഎസാണ് ഒന്നാം സ്ഥാനത്ത്. 63.3 ലക്ഷം കേസുകളും 1.91 ലക്ഷം മരണവും. ഇന്ത്യയില്‍ 69,500 പേ​​രാ​​ണ് കോ​​വി​​ഡ് ബാ​​ധി​​ച്ച്‌ മ​​രി​​ച്ച​​ത്. മ​​ഹാ​​രാ​ഷ്‌​ട്ര​യാ​ണു കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും മ​​ര​​ണ​​ത്തി​​ലും മു​​ന്നി​​ലു​​ള്ള​​ത്.

Related Articles

Back to top button