IndiaLatest

ദേശീയ പാത വികസനം ഒരു മാസത്തിനുള്ളിൽ

“Manju”

ശ്രീജ.എസ്

ബാലരാമപുരം: കരമന – കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചു. പണികള്‍ വേഗത്തിലാക്കിയെന്ന് കരാര്‍ കമ്പനിയായ യു.എല്‍.സി.എസ് ദേശീയപാത അധികൃതരെ അറിയിച്ചു.

ദേശീയപാതയില്‍ അയണിമൂട് മേല്‍പ്പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കാന്‍ 90 ദിവസം കടന്നപ്പോള്‍ പള്ളിച്ചല്‍ തോടിന് കുറുകെ മേല്‍പ്പാലത്തിന്റെ പണികള്‍ 25 ദിവസത്തിനുള്ളില്‍ തന്നെ ഏകദേശം പൂര്‍ത്തിയായി, തറഭാഗം കോണ്‍ക്രീറ്റും സൈഡ് വാള്‍ നിര്‍മ്മിക്കുന്നതിന്റെ ജോലികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ചു. ടാറിംഗിന് മുന്നോടിയായി മുകള്‍ ഭാഗത്തെ സ്ലാബ് കോണ്‍ക്രീറ്റ് ജോലികള്‍ ഉടന്‍ തുടങ്ങും.

സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്ന ജോലികള്‍ കെല്‍ട്രോണാണ് ഏറ്റെടുത്തിരിക്കുന്നത്. ദേശീയപാതയില്‍ പ്രധാന ജംഗ്ഷനുകളില്‍ സിഗ്നല്‍ സംവിധാനം ഒരുക്കുന്നതിന്റെ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.

Related Articles

Back to top button