KeralaLatestMalappuram

പരപ്പനങ്ങാടിയിൽ ഭർത്താവു മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭാര്യയും മരണപെട്ടു

“Manju”

പി.വി.എസ്

മലപ്പുറം:ചെട്ടിപ്പടി നെടുവ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന റിട്ടയേർഡ് അധ്യാപകൻ കൊല്ലംതൊടി രാമചന്ദ്ര(84)നാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ മരണപ്പെട്ടത് .മരണവാർത്ത അറിഞ്ഞു കണ്ണൂരിൽ ആയിരുന്ന മകൾ വന്ന സമയത്ത് ഭാര്യ വിമല (72)ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു .ഉടൻ തന്നെ പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .അരിയല്ലൂർ എംവി ഹയർ സെക്കന്ററി സ്കൂളിൽ ചിത്രകലാ അധ്യാപകൻ ആയിരുന്നു രാമചന്ദ്രൻ .മക്കൾ: ശാലിനി ,ഷാജൻ (അധ്യാപകൻ എംവി ഹയർ സെക്കന്ററി സ്കൂൾ ,അരിയല്ലൂർ ).മരുമക്കൾ: ശോഭിക ,പ്രസാദ് (കേരള കൗമുദി ,കണ്ണൂർ ).സംസ്കാരം ശനിയാഴ്ച രാവിലെ 9 നു വീട്ടുവളപ്പിൽ.

Related Articles

Back to top button