AlappuzhaLatest

മാധ്യമം വെളിച്ചംപദ്ധതി ആലപ്പുഴ ജില്ലാതല ഉത്ഘാടനം നടന്നു.

“Manju”

ചേർത്തല; പട്ടണക്കാട് ഗവ. എൽ.പി സ്ക്കൂളിൽ വെച്ച് മാധ്യമം വെളിച്ചംപദ്ധതി ആലപ്പുഴ ജില്ലാതല ഉത്ഘാടനം നടന്നു. SMC ചെയർമാൻ പ്രസാദ് അദ്ധ്യക്ഷപദം അലങ്കരിച്ച യോഗം  മുൻ എം.എൽ.എ അഡ്വ:ഷാനിമോൾ ഉസ്മാൻ ഉത്ഘാടനം നിർവഹിച്ചു. ശാന്തിഗിരി ആശ്രമം ചേർത്തല ഏരിയ ഇൻചാർജ് സ്വാമി ജനനൻമ ജ്ഞാനതപസ്വി പത്രം സ്ക്കൂൾ ഹെഡ്മാസ്റ്റർ ബോബന് കൈമാറുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

മാധ്യമം കൊച്ചി ബ്യൂറോ ന്യൂസ് എഡിറ്റർ കെ.എ.ഹുസൈൻ പദ്ധതി വിശദീകരണം നടത്തി.സ്ക്കൂളിലേയ്ക്കുള്ള പത്രങ്ങൾ ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ച് സ്പോൺസർ ചെയ്തു.

Related Articles

Back to top button