IndiaLatest

രാജ്യസഭ എംപി ദീപേന്ദര്‍ സിംഗ് ഹൂഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

ചണ്ഡി​ഗഡ്: ഹരിയാനയില്‍ നിന്നുള്ള കോണ്‍​ഗ്രസ് രാജ്യസഭാ എംപി ദീപേന്ദര്‍ സിം​ഗ് ഹൂഡയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണ്. ഡോക്ടേഴ്സിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് പരിശോധനകള്‍ കൂടി നടത്തിയെന്ന് ഹൂഡ ട്വീറ്റ് ചെയ്തു. എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടെങ്കില്‍ വളരെ വേ​ഗം സുഖം പ്രാപിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button