India

മ്യാന്മറിൽ നിന്നുള്ള കടന്നു കയറ്റം; അതിർത്തിയൽ പട്രോളിംഗ് ശക്തമാക്കി സുരക്ഷാ സേന

“Manju”

ന്യൂഡൽഹി: മ്യാൻമറിൽ നിന്നുള്ള കടന്നു കയറ്റം തടയാനായി അതിർത്തിയിൽ പട്രോളിംഗ് ശക്തമാക്കി ഇന്ത്യൻ സുരക്ഷാ സേന. മ്യാൻമറിൽ നിന്നും ചിലർ ഇന്ത്യയിലേക്കെത്തിയ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. അഭയാർത്ഥികളുടെ കടന്നു വരവ് തടയാനാണ് നീക്കം.

രാജ്യത്തേക്ക് കയറാൻ ആരെയും അനുവദിക്കില്ലെന്ന് മിസോറാമിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ മരിയ സുവാലി വ്യക്തമാക്കി. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ള എട്ടു പേർ ഇന്ന് സെർചിപ് ജില്ലയിലേക്ക് കടന്നു കയറിയിരുന്നു. നിലവിൽ അവരുടെ സംരക്ഷണ ചുമതല സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്. ഇനിയും ചിലർ മ്യാൻമറിൽ നിന്നും രാജ്യത്തേക്ക് എത്തുമെന്നാണ് സൂചന.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ 30 ഓളം മ്യാൻമർ പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട്. പലരും പല വഴികളിലൂടെയാണ് രാജ്യത്ത് എത്തുന്നത്.

മ്യാന്മറിൽ പട്ടാള ഭരണത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യയിലേക്കുള്ള കടന്നു കയറ്റം വർധിച്ചത്. ഒരു മാസത്തോളമായി മ്യാന്മറിൽ സംഘർഷം ആരംഭിച്ചിട്ട്. ജനാധിപത്യ ഭരണത്തെ പട്ടാളം അട്ടിമറിച്ചതിനെതിരെ നിരവധി പേരാണ് തെരുവിൽ ഇറങ്ങി പ്രതിഷേധം നടത്തുന്നത്. സൈന്യം നടത്തിയ വെടിവെയ്പ്പിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button