IndiaLatest

ശിവാജിനഗറിലെ കോവിഡ് വര്‍ദ്ധനവ് ആരോഗ്യ ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നു.

“Manju”

ബംഗലൂരു : ശിവാജിനഗറിലെ ചാന്ദനി ചൗക്ക് പ്രദേശത്തെ ഇന്നലെ 14 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ മൊത്തം കേസുകളുടെ എണ്ണം 30 ആയി ഉയര്‍ന്നത് അരോഗ്യ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ശാവാജിനഗര്‍ പദരായണപുര പോലെ ആകുമോ അതോ വൈറസ് വ്യാപനം നിന്ത്രണവിധേയമാകുമോ എന്നതാണ് ഇപ്പോള്‍ നേരിടുന്ന ചോദ്യ.

ശിവാജിനഗറിനും സമാനമായി പദരായണപുരത്തില്‍ ഇതുവരെ 54 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല ഇവിടെ സാമുഹ വ്യാപനത്തിന്‍റെ സാധ്യതയും തളളികളയാനാവില്ല.

ശിവാജിഗറിലെ കാര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് ബ്രുഹത്ത് ബംഗലൂരു മഹാനഗര പാലിക്കെ (ബി.ബി.എം.പി) ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശിവാജിനഗറില്‍ റിപ്പോര്‍ട്ട് ചെയ്ത 30 കേസുകളും ചാന്ദനി ചൗക്ക് പ്രദേശത്തെ 73 തമാസക്കാരുമായി ബന്ധപ്പെട്ടതാണ്. ഇവര്‍ ക്വാറന്‍റൈന്‍ ചെയ്ത നാലുനില കെട്ടിടത്തിലെ താമസകാരാണ്. പതരായണപുരത്തില്‍ നിന്നും വ്യത്യസ്തമായി ഒറ്റ ശ്രോതസ്സില്‍ നിന്നാണ് വൈറസ് ബാധ പകര്‍ന്നത്. വ്യാപനത്തിന്‍റെ പ്രാഥമിക, ദ്വിതീയ കോണ്‍ടാക്റ്റുകള്‍ ഈ കെട്ടത്തില്‍ തന്നെ ഒതുങ്ങുന്നു എന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button