InternationalLatest

എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

“Manju”

എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം.രാജ്ഞിയുടെ ഔദ്യോ​ഗി​ക​ ജന്മദിന ​മി​ലി​ട്ട​റി​ ​പ​രേ​ഡായ ട്രൂപ്പിംഗ് ദ കളറോടെയായിരുന്നു ആഘോഷളുടെ തുടക്കം.1,500 സൈനികരും 250 കുതിരകളും 400 സംഗീതജ്ഞരും 70 വിമാനങ്ങളും പരേഡില്‍ പങ്കെടുത്തു. രാജ്ഞിയ്ക്ക് വേണ്ടി മകനും അടുത്ത കിരീടാവകാശിയുമായ ചാള്‍സ് രാജകുമാരനാണ് പരേഡില്‍ സേനയില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചത്.

രാ​ജ​കീ​യ​ ​പ​ദ​വി​ക​ള്‍​ ​ഉ​പേ​ക്ഷി​ച്ച്‌ ​യു.​എ​സി​ലേ​ക്ക് ​താ​മ​സം​ ​മാ​റി​യ ചെറുമകന്‍​ ​ഹാ​രി​യും​ ​ഭാ​ര്യ​ ​മേ​​​ഗ​നും പരേഡ് കാണാനെത്തിയെങ്കിലും ഇവര്‍ക്ക് ബാല്‍ക്കണിയില്‍ രാജ്ഞിയ്ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്യാന്‍ അനുമതിയില്ലായിരുന്നു. ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ നടത്തിയ ഫ്ലൈ പാസ്റ്റ് വീക്ഷിക്കാന്‍ എലിസബത്ത് രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ബക്കിംഗ്‌ഹാം പാലസിന്റെ പ്രശസ്തമായ ബാല്‍ക്കണിയില്‍ എത്തി. രാജ്ഞിയോടുള്ള ആദര സൂചകമായി യു.കെയുടെ വിവിധ ഭാഗങ്ങളിലും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും 3,500 ലേറെ ദീപസ്തംഭങ്ങള്‍ തെളിയിച്ചു.

Related Articles

Back to top button