KeralaLatest

മദ്യശാലകൾ ഉടൻ തുറക്കില്ല, പ്രവാസികളുടെ ക്വാറന്റീൻ സംബന്ധിച്ച് പുനരാലോചന

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ ഉടൻ തുറക്കില്ല. ലോക്ഡൗണിനു ശേഷം തുറന്നുപ്രവർത്തിച്ചാൽ മതിയെന്നാണ് ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഇതു സംബന്ധിച്ച് നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനം.

അതേസമയം, സംസ്ഥാനത്ത് നാളെ മുതൽ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ സമയം 14 ദിവസമാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതസമിതി യോഗം തീരുമാനമെടുക്കും. മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനമെടുക്കാന്‍ ഉന്നതതല സമിതിക്ക് വിടുകയായിരുന്നു.

വിദേശത്തു നിന്നെത്തുന്നവർ സര്‍ക്കാര്‍ കേന്ദ്രത്തില്‍ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലുളളത്. എന്നാല്‍ ആദ്യം 7 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ക്വാറന്റീന്‍, തുടര്‍ന്ന് പിസിആര്‍ ടെസ്റ്റ്, അതിനുശേഷം ഫലം നെഗറ്റീവെങ്കില്‍ വീടുകളില്‍ ക്വാറന്റീന്‍ എന്നതാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെത്തുടർന്നാണ് ആശയക്കുഴപ്പം ഉടലെടുത്തത്.

Related Articles

Back to top button