KannurKeralaLatest

ഡോ.എ.എന്‍.പി ഉമ്മര്‍കുട്ടിയുടെ വീട്ടിലെത്തി കെ. മുരളീധരന്‍ എം.പി അനുശോചനമറിയിച്ചു

“Manju”

പ്രജീഷ് വള്ളിയായി

തലശ്ശേരി: ഇന്നലെ അന്തരിച്ച കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടറുമായിരുന്ന ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടിയുടെ വീട്ടിലെത്തി കെ. മുരളീധരന്‍ എം.പി അനുശോചനം രേഖപ്പെടുത്തി. ഇന്നു രാവിലെയാണ് യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ചക്യത്ത്മുക്ക് അച്ചാരത്ത് റോഡിലെ ജമീലത്ത് വീട്ടില്‍ എം.പിയെത്തിയത്. കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് മാറോളി, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ ആബൂട്ടിഹാജി, വി. രാധാകൃഷ്ണന്‍, അഡ്വ. സി.ടി സജിത്ത്, എം.പി അരവിന്ദാക്ഷന്‍, തഫ്‌ലിം മാണിയാട്ട്, പി.സി പ്രസീല്‍ ബാബു എന്നിവരും എം.പിയോടൊപ്പം അനുശോചനമറിയിക്കാനെത്തിയിരുന്നു.

 

Related Articles

Back to top button