IndiaLatest

സംസ്ഥാനങ്ങള്‍ക്ക് പന്ത്രണ്ട് കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കുമെന്ന് കേന്ദ്രം

“Manju”

ഡല്‍ഹി: സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ, അടുത്ത മാസം 12 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 6.09 കോടി വാക്‌സിന്‍ ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന 5.86 കോടി ഡോസുകള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച്‌ വരികയാണ്. വിദേശരാജ്യങ്ങളില്‍ വിജയകരമായി നടത്തിവരുന്ന വാക്‌സിനേഷനില്‍ പങ്കാളികളായ വിവിധ കമ്പനികളുടെ വാക്‌സിനുകള്‍ തദ്ദേശീയ പരീക്ഷണത്തിന് വിധേയമാകാതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത് ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ തേടുന്നത്.

Related Articles

Back to top button