IndiaKeralaLatestThiruvananthapuram

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
മാനന്തവാടി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വീടുകള്‍ അമ്പാടിയാക്കിമാറ്റി ഭക്തര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ബാലഗോകുലത്തി​ന്റെ നേതൃത്വത്തിലുള്ള ആഘോഷത്തി​ന്റെ ഭാഗമായി കഴിഞ്ഞ രണ്ടുമുതല്‍ ആരംഭിച്ച കൃഷ്ണലീല കലോത്സവം സമാപിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ നടന്ന വിവിധ മത്സരങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്തു. പൊതുസ്ഥലങ്ങളിലുള്ള ശോഭായാത്രകള്‍ക്ക് പകരം ആയിരക്കണക്കിന് കുട്ടികള്‍ സ്വന്തം വീടുകളില്‍ കൃഷ്ണ- ഗോപിക വേഷം ധരിച്ചു. നേരത്തെ വീടുകളില്‍ തയാറാക്കിയ കൃഷ്‌ണകുടീരത്തിനുമുന്നില്‍ കണ്ണനൂട്ട്, ഭജന, ജ്ഞാനപ്പാന പാരായണം, കുടുംബ പ്രാര്‍ഥനകള്‍ എന്നിവ നടന്നു. താലൂക്കിലെ 5000ത്തോളം വീടുകളിലും നാല്‍ക്കവലകളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌​ പതാകദിനം ആചരിച്ചു. മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷം കുട്ടികളില്‍ ആവേശം വിടര്‍ത്തി.

Related Articles

Back to top button