KeralaLatest

നല്ലകാലം വരുമ്പോള്‍ തിരിച്ചു നല്‍കും- തോമസ് ഐസക്ക്

“Manju”

രജിലേഷ് കെ.എം.

കോവിഡ‍ിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ‍ശമ്പളത്തിൽനിന്നു പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചുനൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്കു മാറ്റുമെന്നും ധനമന്ത്രി തോമസ് ഐസക്. മാറ്റിവയ്ക്കുന്ന പണം തിരിച്ചുനൽകേണ്ടതാണ്. എപ്പോൾ തിരിച്ചുനൽകുമെന്നു പറയും. ജീവനക്കാരുടെ ശമ്പളം വൈകില്ലെന്നും നാലാം തീയതി തന്നെ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. …

ശമ്പളം മാറ്റിവയ്ക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പു വച്ചതിനെ സ്വാഗതം ചെയ്യുന്നെന്ന് ധനമന്ത്രി പറഞ്ഞു. പറഞ്ഞു. മാറ്റിവയ്ക്കുന്ന തുകയ്ക്കു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. അ‍ഞ്ച് മാസം കൊണ്ട് 2,500 കോടി രൂപ ഇത്തരത്തിൽ സ്വരൂപിക്കും. ട്രഷറിയിൽ പ്രത്യേക അക്കൗണ്ടായി ഇത് മാറ്റും. ഈ തുക കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വേണ്ടി ഉപയോഗിക്കും. അതിഥി തൊഴിലാളികൾ യൂണിയൻ പട്ടികയിലാണ്. എന്നാൽ കേന്ദ്ര സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല.

ശമ്പളം പിടിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പ്രതിപക്ഷം പറഞ്ഞപ്രകാരമാണ് സാലറി ചലഞ്ച് വേണ്ടെന്നുവച്ചത്. നിർദേശങ്ങൾ പരിഗണിച്ച് മാറ്റങ്ങൾ വരുത്തും. ജഡ്ജിമാരുടെ ശമ്പളം മാറ്റിവയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി

Related Articles

Leave a Reply

Back to top button