KeralaLatestMalappuramUncategorized

പിഎച്ച്ഡി നേടിയ എം.കെ ഹരിതക്ക് വട്ടംകുളം കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം

“Manju”

മലപ്പുറം : കേരള സർവ്വകലാശാലയിൽ നിന്ന് എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് നേടിയ വട്ടംകുളം പാലപ്രയിലെ എം.കെ. ഹരിതയെ വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.
വട്ടംകുളം മണ്ഡലം കോൺഗ്രസിൻ്റെ മുൻ പ്രസിഡണ്ട് കെ.പി.വിശ്വനാഥൻെറയും, റിട്ട. അധ്യാപിക എം.കെ. രമാദേവിയുടെയും മകളാണ് ഹരിത.
പാലപ്രയിൽ നടന്ന അനുമോദനത്തിൽ മണ്ഡലം പ്രസിഡണ്ട് എം.എ. നജീബ് ആധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടി.പി. മുഹമ്മദ് ഉപഹാരം നൽകിയും , പഞ്ചായത്ത് UDF ചെയർമാൻ കെ. ഭാസ്കരൻ പൊന്നാട ചാർത്തിയും ഹരിതയെ ആദരിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം. മാലതി, മുസ്തഫ മുതൂർ, സുജാത, മണികണ്ഠൻ കോട്ടീരി എന്നിവർ പ്രസംഗിച്ചു. എം.കെ ഹരിത മറുപടി പ്രസംഗം നടത്തി.

Related Articles

Back to top button