പനാജി: കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്കി ഗോവയിലെ ബിജെപി മന്ത്രിസഭ. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നല്കി ബിജെപി സര്‍ക്കാര്‍. ഗോവയുടെ മുന്‍ മുഖ്യമന്ത്രി പ്രതാപ് സിങ് റാണെയ്ക്കാണ് ആജീവനാന്ത കാബിനറ്റ് മന്ത്രി പദവി നല്കാന് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. നിലവില്‍ പൊരിയം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് റാണെ.
ഗോവ നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ സ്പീക്കര്‍ കൂടിയായ റാണെയ്ക്കുള്ള ആദരമാണ് ഈ സ്ഥിരം കാബിനെറ്റ് പദവി. മുഖ്യമന്ത്രിയോ സ്പീക്കറോ ആയിട്ടുള്ള, നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന എംഎല്‍എമാര്‍ക്ക് ഇനി മുതല്‍ ഇത്തരത്തില്‍ സ്ഥിരം കാബിനറ്റ് പദവി നല്‍കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. 87-കാരനായ റാണെ 1987-2007 വര്‍ഷത്തിനിടയില്‍ നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്.