Uncategorized

വർക്കലയിലെ സർക്കാർ ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു

“Manju”

വർക്കല എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിന് 10 ലക്ഷം രൂപാ അനുവദിച്ചതിൽ . ആദ്യഘട്ടമായി 5,15,000/- രൂപയുടെ ഉപകരണങ്ങൾ വർക്കല ബ്ലോക്ക് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ: വി ജോയി. എം.എൽ.എ. വിതരണ ഉദ്ഘാടനം ചെയ്തു . ആശുപത്രികൾക്ക് ആവശ്യമായ തെർമൽ സ്‌കാനർ, ഫെയിസ് ഷീൽഡ്, എൻ 95 മാസ്‌ക്, പി.പി.ഇ. കിറ്റുകൾ സ്‌തെതസ്‌കോപ്പ്, ഗ്ലൗസുകൾ, ഫെയിസ് മാസ്‌കുകൾ, ഹാൻഡ് സാനിറ്റൈസർ, ബി.പി. അപ്പാരറ്റസ്, അണുനശീ കരണ ഉപകരണം, വെർട്ടിക്കൽ ആട്ടോക്ലേവ്, എന്നിവയാണ് വിതരണം ചെയ്തത് .താലൂക്ക് ആശുപത്രി, 7 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആയൂർവ്വേദ, ഹോമിയോ, പ്രകൃതി ആശുപത്രിയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ കിറ്റുകൾ ഏറ്റുവാങ്ങി..
വർക്കല ബ്ലോക്ക് പ്രസിഡണ്ട് എം കെ യൂസഫ്. വർക്കല ബ്ലോക്ക്
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കറ്റ് സി എസ് രാജീവ്
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അരുൺ രാജ്.വർക്കല താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ബിജു നെൽസൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Check Also
Close
  • ……
Back to top button