IndiaLatest

പക്ഷികള്‍ ചത്ത നിലയില്‍ കണ്ടെത്തി

“Manju”

അഗര്‍ത്തല: അപൂര്‍വ്വയിനം ദേശാടന പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം.ഇവിടുത്തെ ഉദയ്പൂരിലെ സുഖ് സാഗര്‍ തടാക മേഖലയില്‍ നിന്നാണ് ജഡം കണ്ടെത്തിയിരിക്കുന്നത്. നൂറ് കണക്കിന് ദേശാടന പക്ഷികളാണ് ചത്തത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്‌ക്കായി സാമ്ബിളുകള്‍ വനംവകുപ്പ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി ഈ പക്ഷികള്‍ ഉദയ്പൂരില്‍ വരുന്നുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നാണ് ഇവ വരുന്നത്. കായലിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെ ഉപയോഗം കൊണ്ടാകാം ഇവ ചത്തതെന്നാണ് പ്രാഥമിക നിഗമനം.

ചത്ത പക്ഷികളില്‍ ചിലതിനെ നാട്ടുകാര്‍ ഭക്ഷണ ആവശ്യങ്ങള്‍ക്കായി കൊണ്ടുപോയതായി ചിലര്‍ പറയുന്നു. ഇവിടെയെത്തുന്ന പക്ഷികളെ വേട്ടയാടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ത്രിപുരയിലെ ഇപ്പോഴത്തെ ശീതകാലംആസ്വദിക്കാന്‍ ആയിരക്കണക്കിന് അപൂര്‍വ്വ പക്ഷികളാണ് എത്തുന്നത്. സംസ്ഥാനത്തുടനീളമുള്ള തടാകങ്ങളില്‍ അപൂര്‍വ്വയിനത്തില്‍ പെട്ടതും വംശനാശം സംഭവിച്ചതുമായ നിരവധിപക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button