KeralaLatest

മന്ത്രി നീലേശ്വരം വലിയമഠം സന്ദര്‍ശിച്ചു

“Manju”

നീലേശ്വരം: രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതും 125 വര്‍ഷത്തിലധികം കാലപഴക്കമുള്ളതുമായ നീലേശ്വരം വലിയ മഠം ഏറ്റെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കേരള സംസ്ഥാന പുരാവസ്തു വകുപ്പാണ് ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോവുന്നത്. പുതിയതായി അധികാരത്തില്‍ വന്ന പിണറായി വിജയന്‍ സര്‍ക്കാരില്‍ പുരാവസ്തു വകുപ്പ് കൈകാര്യം ചെയ്യുന്ന അഹമ്മദ് ദേവര്‍കോവിലിന് ഈ ആവശ്യം ഉന്നയിച്ച്‌ തൃക്കരിപ്പൂര്‍ എംഎല്‍എ എംരാജഗോപാലന്റെ സാന്നിധ്യത്തില്‍ നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വൈസ്‌ചെയര്‍മാന്‍ പി പി മുഹമ്മദ്‌റാഫി, മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ജയരാജന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ഓഫിസിലെത്തി നിവേദനം നല്‍കുകയും കാസര്‍കോഡ് ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന അദ്ദേഹം എത്രയും പെട്ടെന്ന് വലിയ മഠം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.വലിയ മഠം ഏറ്റെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നീലേശ്വരം വലിയമഠം സന്ദര്‍ശിച്ചു.

Related Articles

Back to top button