KeralaLatest

ഈ ഭക്ഷണങ്ങള്‍ ഒരിക്കലും രണ്ടാമത് ചൂടാക്കി കഴിക്കരുത്

“Manju”

നാ മെല്ലാവരും രാത്രി അധികം വന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ എടുത്തു വച്ച്‌ പിറ്റേന്ന് ചൂടാക്കി കഴിക്കുന്നവരാണ്.എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഒരിക്കലും ഇങ്ങനെ രണ്ടാമത് ചൂടാക്കി കഴിക്കാന്‍ പാടില്ലാത്തവയാണ്.അത്തരത്തില്‍ ചില ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്.അതായത് മലയാളികളുടെ തീന്‍മേശയില്‍ നിന്നും ഒരിക്കലും ഒഴിയാത്ത ചില ഭക്ഷണങ്ങള്‍.അതില്‍ മുട്ടയാണ് ആദ്യത്തേത്.
മുട്ട ഒരു കാരണവശാലും രണ്ടാമത് ചൂടാക്കിയ കഴിക്കാന്‍ പാടുള്ളതല്ല. കാരണം മുട്ടയില്‍ ഉയര്‍ന്ന തോതില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.വീണ്ടും ചൂടാക്കുന്തോറും ഇത് വിഷമായി മാറുകയാണ് ചെയ്യുന്നത്.അതുപോലെതന്നെ ചിക്കനും ബീഫും.രണ്ടുകിലോ ചിക്കനോ അതല്ലെങ്കില്‍ ബീഫോ വാങ്ങിയാല്‍ അത് തീരുന്നതിനു മുന്‍പ് കുറഞ്ഞത് നാലോ അഞ്ചോ തവണ നമ്മള്‍ ചൂടാക്കിയിരിക്കും.ബീഫ് രണ്ടാമതും മൂന്നാമതും ഒക്കെ ചൂടാക്കി കഴിക്കുമ്ബോള്‍ ടേസ്റ്റ് കൂടിക്കൂടി വരുമെന്നും ചിലര്‍ അഭിപ്രായപ്പെടാറുണ്ട്.പക്ഷേ കൂടുതല്‍ ചൂടാകുമ്ബോള്‍ ഇതില്‍ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീന്‍ ഘടകം കുഴപ്പക്കാരായി മാറുകയാണ് സത്യത്തില്‍ ചെയ്യുന്നത്.
അതുകൊണ്ടുതന്നെ ഒരിക്കല്‍ വേവിച്ച ചിക്കനും ബീഫും രണ്ടാമതും ചൂടാക്കി കഴിക്കുമ്ബോള്‍ ഓര്‍ക്കുക, പെട്ടെന്ന് അനുഭവപ്പെട്ടില്ലെങ്കിലും പതുക്കെ നിങ്ങളൊരു രോഗിയായി മാറിക്കൊണ്ടിരിക്കുകയാണ്.
അതുപോലെ ചീരയും രണ്ടാമത് ചൂടാക്കി കഴിക്കരുത്.ചീരയില്‍ വളരെ വലിയ അളവില്‍ അയണ്‍ ആന്‍ഡ് നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.ഇത് ചൂടാക്കുമ്ബോള്‍ അയണ്‍ നൈട്രേറ്റ് ആയി മാറുകയും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

Related Articles

Back to top button