IndiaInternationalKeralaLatestThiruvananthapuram

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി​യി​ലേ​ക്ക്

“Manju”

സിന്ധുമോള്‍ ആര്‍

ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോടിയിലേ​ക്ക് കു​തി​ക്കു​ന്നു. 29,415,168 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ള്‍. 931,934 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യെ​ന്നും 21,260,789 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള വ​ര്‍​ദ്ധ​ന​യ്ക്ക് ശ​മ​ന​മി​ല്ല. രാ​ജ്യ​ത്ത് ഇ​തു​വ​രെ 6,746,284 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. മ​ര​ണ സം​ഖ്യ ര​ണ്ടു ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. 198,920 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 4,021,003 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.ക​ലി​ഫോ​ര്‍​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ന്യൂ​യോ​ര്‍​ക്ക്, ജോ​ര്‍​ജി​യ, ഇ​ല്ലി​നോ​യി​സ്, അ​രി​സോ​ണ, ന്യൂ​ജ​ഴ്സി, നോ​ര്‍​ത്ത് ക​രോ​ലി​ന, ടെ​ന്നി​സി എ​ന്നീ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്.
ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ന്നു. രാ​ജ്യ​ത്ത് 48,46,428 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 92,071 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.1,136 പേ​രാ​ണ് ഒ​റ്റ​ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് 79,722 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 37,80,108 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 9,86,598 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Related Articles

Back to top button