KeralaLatest

വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാംഡോസ് നേരത്തേ നല്‍കും

“Manju”

തിരുവനന്തപുരം : ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. ആദ്യ ഡോസ് പ്രതിരോധമരുന്നു സ്വീകരിച്ചവര്‍ക്ക് യാത്രാരേഖകള്‍ പരിശോധിച്ച്‌ 4 മുതല്‍ ആറാഴ്ചയ്ക്കകം രണ്ടാംഡോസും നല്‍കുന്നത്. പാസ്പോര്‍ട്ട് നമ്ബര്‍ രേഖപ്പെടുത്തിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കും.

നിലവിലുള്ള വിസ, വിദ്യാര്‍ഥികളാണെങ്കില്‍ അഡ്മിഷന്‍ രേഖകള്‍, ജോലിക്ക് പോകുന്നവര്‍ ജോബ് കണ്‍ഫര്‍മേഷന്‍ അല്ലെങ്കില്‍ വര്‍ക് പെര്‍മിറ്റ് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തശേഷമാണ് പ്രതിരോധമരുന്ന് നല്‍കുന്നത്. ഇതില്‍നിന്നുതന്നെയാണ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നത്.

സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്ബര്‍ ഉള്‍പ്പെടുത്തണമെന്ന് ചില വിദേശ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. അതനുസരിച്ച്‌ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല.

Related Articles

Back to top button