KeralaLatest

സംസ്ഥാനത്ത് ഇന്ധന വില റെക്കോര്‍ഡില്‍

“Manju”

സംസ്ഥാനത്ത് ഇന്ധന വില റെക്കോർഡിൽ; മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വർദ്ധന -  KERALA - GENERAL | Kerala Kaumudi Online

ശ്രീജ.എസ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. ഈ മാസം ഇത് അഞ്ചാം തവണയാണ് വില ഉയരുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയര്‍ന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയര്‍ന്നത്. അതിനുശേഷം മൂന്ന് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്

Related Articles

Back to top button