KeralaLatest

പലവ്യഞ്ജനങ്ങള്‍ ഏത് എടുത്താലും 10 രൂപ

“Manju”

ശ്രീജ.എസ്

എറണാകുളം: അരി, വെളിച്ചെണ്ണ, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, പയര്‍, കടുക്, പരിപ്പ് ഇങ്ങനെ പലവ്യഞ്ജനങ്ങള്‍ ഏത് എടുത്താലും 10 രൂപ. കോവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടി കൂടിയാണ് തന്റെ പുതിയ സംരംഭം എന്ന് ജലീല്‍ പറയുന്നു. ഇടപ്പള്ളിയിലെ മുട്ടാറിലുള്ള കാമിയോ സ്റ്റുഡിയോയില്‍ എത്തിയാല്‍ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ പത്തു രൂപയ്ക്ക് വാങ്ങാന്‍ സാധിക്കും.

1‍00 രൂപയുമായി എത്തിയാല്‍ വീട്ടിലേക്ക് അത്യാവശ്യമുള്ള ഒരുവിധം സാധനങ്ങള്‍ വാങ്ങി പോകാം. കോവിഡിനെ തുടര്‍ന്ന് ഫോട്ടോയെടുക്കാന്‍ ആളുകള്‍ എത്താതെ ആയതോടെയാണ് സ്റ്റുഡിയോയുടെ ഒരു ഭാഗം പലചരക്ക് കട ആക്കി മാറ്റാന്‍ ഉടമസ്ഥന്‍ ജലീല്‍ തീരുമാനിച്ചത്.

ചെറു പാക്കറ്റുകളില്‍ ആക്കിയ പലവ്യഞ്ജനങ്ങള്‍ രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ഒരു ചെറു കുടുംബത്തിന് ധാരാളം. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും നാടകനടനും ഒക്കെ ആയ ജലീല്‍ സിനിമയിലും ചില വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പത്ത് രൂപയ്ക്ക് ഫോട്ടോ കൂടി എടുത്തു തരുമോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഫോട്ടോ എടുക്കും എന്നും എന്നാല്‍ അത് കമ്പ്യൂട്ടറില്‍ മാത്രമേ സൂക്ഷിക്കുക യുള്ളൂവെന്നും കോപ്പി കയ്യില്‍ കിട്ടില്ലെന്നും ജലീല്‍ തമാശയോടെ പറയും.

Related Articles

Back to top button