International

താലിബാൻ ഭീകരർ; അവധിയാഘോഷിക്കാൻ അമ്യൂസ്‌മെന്റ് പാർക്കിൽ

“Manju”

കാബൂൾ: ഇസ്ലാമിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി യുദ്ധം ചെയ്യുകയും മരണം വരെ പോരാടുകയുമാണ് ഓരോ താലിബാൻ ഭീകരന്റെയും കർത്തവ്യം. അല്ലാഹു ഏൽപ്പിക്കുന്നതായി സ്വയം വിശ്വസിക്കുന്ന ഇത്തരം ഉത്തരവാദിത്വങ്ങൾക്കിടയിൽ ഒരു അവധിദിനം ലഭിച്ചാലോ..? ആ ദിനം താലിബാൻ ഭീകരർ എങ്ങനെ ചെലവഴിക്കുമെന്നാണ് ഇന്നത്തെ കാബൂളിലെ കാഴ്ചകൾ വ്യക്തമാക്കുന്നത്.

രാജ്യതലസ്ഥാനമായ കാബൂളിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ അമ്യൂസ്‌മെന്റ് വാട്ടർപാർക്കിൽ ഒരു ദിവസം മുഴുവൻ ചിലവഴിച്ചാണ് ഇന്ന് താലിബാനികൾ ആഘോഷിച്ചത്. ഒരു കയ്യിൽ മെഷീൻ ഗണ്ണും ആയുധങ്ങളുമേന്തി വഞ്ചിയിലും യന്ത്രയൂഞ്ഞാലിലും കയറി ഓഫ്-ഡേ ആഘോഷിക്കുന്ന ഭീകരരുടെ നീക്കങ്ങൾ അമ്യൂസ്‌മെന്റ് പാർക്ക് അധികൃതർ ശാന്തമായി വീക്ഷിച്ചു.

ഓഗസ്റ്റ് മുതൽ ആരംഭിച്ച യുദ്ധങ്ങൾക്കൊടുവിൽ ഭരണം പിടിച്ചെടുക്കുന്നതുവരെ വിശ്രമമില്ലാത്ത പോരാട്ടമായിരുന്നുവെന്നാണ് സംഘത്തിലെ 24കാരനായ താലിബാനി ഹലിമി പ്രതികരിച്ചത്. പാർക്കിനോടൊപ്പം ക്വർഖ ജലസംഭരണിയും സന്ദർശിച്ചാണ് ഹലീമിയോടൊപ്പം എത്തിയ നൂറുക്കണക്കിന് ഭീകരർ മടങ്ങിയത്.

ആദ്യമായി ഇവിടം സന്ദർശിക്കാൻ കഴിഞ്ഞതിലെ സന്തോവും ഭീകരർ പങ്കുവച്ചു. സമീപത്തെ കൊച്ചുകടകളിൽ നിന്നും സ്‌നാക്‌സും ചായയും വാങ്ങി താലിബാൻ ഭീകരർ സമയം ചിലവഴിച്ചു. ആയുധമേന്തിയെത്തിയ നൂറുക്കണക്കിന് ഭീകരരോട് പാർക്കിലെ അധികൃതരും കടകളിലെ ജീവനക്കാരും ‘സൗഹൃദപരമായാണ്’ പെരുമാറിയതെന്നും താലിബാനികൾ പറയുന്നു.

അമേരിക്കൻ സൈന്യത്തിന്റെ പിൻമാറ്റമാണ് ഇക്കാലയളവിൽ ഏറ്റവും സന്തോഷിപ്പിച്ചതെന്നും അവർ പ്രതികരിച്ചു. ഇതിനിടെ പാർക്കിൽ ഒരു ബന്ധുവിനെ കണ്ടുമുട്ടിയ സന്തോഷവും ഭീകരരിൽ ഒരാൾ പങ്കുവെച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കാബൂൾ പിടിച്ചെടുത്തതോടെ താലിബാൻ ഭീകരർ വീണ്ടും അഫ്ഗാനിൽ അധികാരത്തിലേറിയത്.

Related Articles

Back to top button