IndiaInternationalLatest

കടബാധ്യതയില്‍ നിന്ന് കരകയറാന്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ വോഡഫോണ്‍ ഐഡിയ.

“Manju”

മുംബൈ : കനത്ത കടബാധ്യതയില്‍ നിന്ന് കരകയറാന്‍ ഓഹരികള്‍ വിറ്റ് പണം സമാഹരിക്കാന്‍ ഒരുങ്ങി ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ. എഫ് പി ഒയിലൂടെ 18,000 കോടി രൂപ സമാഹരിക്കാന്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പന വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ് പി ഒ ആയിരിക്കും അത്. 2020 ജൂലൈയില്‍ യെഎസ് ബാങ്ക് 15,000 കോടി രൂപയുടെ ഓഹരി വില്പന നടത്തിയതാണ് ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഏറ്റവും വലിയ എഫ് പി ഒ. 2023 ഫെബ്രുവരിയില്‍ അദാനി. എന്റര്‍പ്രൈസസ് 20000 കോടി രൂപയുടെ എഫ് പി ഒ നടത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. ഏപ്രില്‍ 18ന് തുടങ്ങുന്ന എഫ് പി ഒ ഏപ്രില്‍ 22 വരെ നീണ്ടുനില്‍ക്കും. 10 രൂപ മുതല്‍ 11 രൂപ വരെയാണ് ഓഹരി വില. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന കമ്പനിയാണ് വോഡഫോണ്‍ ഐഡിയ. 2.38 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ ആകെ കടം. കഴിഞ്ഞ എട്ടുവര്‍ഷമായി കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2022 -2023 സാമ്പത്തിവര്‍ഷം മാത്രം 29371 കോടി രൂപയാണ് കമ്പനിയുടെ ആകെ നഷ്ടം. വോഡഫോണ്‍ ഐഡിയ നേരിടുന്ന പ്രതിസന്ധി ഗുണം ചെയ്തത് റിലയന്‍സ് ജിയോക്കും ഭാരതി എയര്‍ടെല്ലിനുമാണ്.

Related Articles

Back to top button