InternationalLatest

ജനുവരി 20ന് അധികാരമൊഴിയും: നിലപാട് വ്യക്തമാക്കി ഡോണാള്‍ഡ് ട്രംപ്

“Manju”

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്ത് അധികാരമൊഴിയാന്‍ സന്നദ്ധനാണെന്ന് സമ്മതിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനുവരി 20ന് ചട്ടങ്ങള്‍ പാലിച്ച്‌ അധികാരം ജോ ബൈഡന് കൈമാറുമെന്ന് ട്രംപ് അറിയിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ ഇലക്‌ട്രല്‍ കോളേജ് വിജയം യുഎസ് ജനപ്രതിനിധി സംഭ അംഗീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് എതിര്‍പ്പുണ്ടെങ്കിലും ജനുവരി 20ന് ക്രമമായ ചട്ടങ്ങള്‍ പാലിച്ച്‌ അധികാര കൈമാറ്റം ഉണ്ടാകും. പ്രസിഡന്റ് കാലയളവിലെ അവസാനത്തെ ദിവസങ്ങളാണ് താനിപ്പോള്‍ പ്രതിനിധീകരിക്കുന്നതെങ്കിലും അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണിതെന്നും 2024ലെ തെരഞ്ഞെടുപ്പിന്റെ സൂചന നല്‍കി ട്രംപ് പറഞ്ഞു.
ജോബൈഡന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഈ സമയം ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ ആക്രമണം അരങ്ങേറുകയായിരുന്നു.
232 വോട്ടിനെതിരെ 306 ഇലക്‌ട്രല്‍ വോട്ടുകള്‍ക്കാണ് ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതോടെ ജനുവരി 20ന് ജോ ബൈഡന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുമെന്ന് മൈക് പെന്‍സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Articles

Back to top button