KeralaLatest

നെടുമങ്ങാട് രണ്ട് ‘പകൽ വീടുകൾ’ കൂടി

“Manju”

നെടുമങ്ങാട്: സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം വയോജന ക്ലബ്ബുകൾ രൂപീകരിക്കുകയും അതിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ രണ്ടു പകൽവീടുകൾ കൂടി ഒരുങ്ങി. വലിയമല പള്ളി പോണം വാർഡുകളിൽ 2020 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പകൽവീടുകൾ ആരംഭിച്ചത്. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വീടുകൾ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി ഹരി കേശൻ, കെ ഗീതാകുമാരി, നഗരസഭാ സെക്രട്ടറി സ്റ്റാൻലി നാരായണൻ എന്നിവർ ആശംസകൾ നേർന്നു. വയോജനങ്ങളുടെ ശാരീരിക മാനസിക ലാഭങ്ങൾക്കായി യോഗ മെഡിറ്റേഷൻ സൗകര്യങ്ങളും ടെലിവിഷൻ ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പകൽ വീടുകളിൽ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button