IndiaLatest

സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യം: മദ്രാസ് ഹൈക്കോടതി ജഡ്ജിക്ക് എതിരെ ഹര്‍ജി

“Manju”

ശ്രീജ.എസ്

ചെന്നൈ: നടന്‍ സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജി. പ്രശസ്തിക്കായാണ് ജസ്റ്റിസ് സുബ്രഹ്മണ്യം സൂര്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടതെന്നും അദ്ദേഹത്തെ നീക്കണമെന്നുമാണു കന്യാകുമാരി സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

വിമര്‍ശനങ്ങളെ നിരുല്‍സാഹപ്പെടുത്തുന്നതു ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു ചേര്‍ന്നതല്ലെന്നും സൂര്യയുടെ വിമര്‍ശനം കോടതിയലക്ഷ്യമായി കണക്കാക്കേണ്ടതില്ലെന്ന് 6 ജഡ്ജിമാരും 25 മുതിര്‍ന്ന അഭിഭാഷകരും ചീഫ് ജസ്റ്റിസ് എ.പി. സാഹിയോട് ആവശ്യപ്പെട്ടതും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെ വാദം കേള്‍ക്കുന്ന ജഡ്ജിമാര്‍ വിദ്യാര്‍ഥികളോടു നീറ്റ് എഴുതാന്‍ നിര്‍ദേശിച്ചത് ധാര്‍മികമല്ലെന്ന സൂര്യയുടെ പ്രസ്താവനയിലാണ് സുബ്രഹ്മണ്യം കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്.

Related Articles

Back to top button