LatestThiruvananthapuram

സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കാന്‍ അണിചേരും

“Manju”

തിരുവന്തപുരം ; സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദം ആക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുവാന്‍ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവന്തപുരം സൗത്ത് ജില്ലയുടെ 40-ാം വാര്‍ഷിക സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു.

രണ്ട് ദിവസമായി BTR ഭവനില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ സി..ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ. ഹബീബ് ട്രേഡ് യൂണിയന്‍ പ്രഭാഷണം നടത്തി. തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനും രാജ്യത്ത് സ്ഥിരനിയമനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കുവാന്‍ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്ന് കെ.. ഹബീബ് പറഞ്ഞു.

കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഷിബു സി.കെ സംഘടനാ പ്രമേയം അവതരിപ്പിക്കുകയും സംസ്ഥാന പ്രസിഡന്റ് എം.എ നാസര്‍ ചര്‍ച്ച ക്രോഡീകരിക്കുകയും ചെയ്തു. എല്‍. സിന്ധു കണ്‍വീനറായും എ.ബിന്ദുവും കുമാരി സ്വപ്നയും ജോയിന്റ് കണ്‍വീനറുമാരായി 23 അംഗ വനിതാ കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു

Related Articles

Back to top button