India

ബാല്‍ താക്കറേയുടെ പേരില്‍ വാഹനാപകട ഇന്‍ഷുറന്‍സ് പദ്ധതി

“Manju”

ശ്രീജ.എസ്

മുംബൈ: ശിവസേന തലവനായിരുന്ന ബാലേസാഹേബ് താക്കറേയുടെ പേരില്‍ റോഡ് അപകട ഇന്‍ഷുറന്‍സ് പദ്ധതി പുറത്തിറത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. അപകടത്തില്‍ പെടുന്നവര്‍ക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കാനും അപകട മരണനിരക്ക് കുറയ്ക്കാനും വേണ്ടിയാണിത്. ബാലസാഹേബ് താക്കറേ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, അപകടത്തില്‍പെട്ട വ്യക്തിക്ക് അപകടം നടന്ന് 72 മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഐസിയു സംവിധാനം, വാര്‍ഡ് ചെലവ്, ഭക്ഷണം ഉള്‍പ്പെടെ 74 ലധികം ചികിത്സാ നടപടികള്‍ക്കായി 30000 രൂപ സൗജന്യമായി നല്‍കും.

Related Articles

Back to top button