KeralaLatest

ഓപ്പറേഷന്‍ സ്‌ക്രീന്‍: കൊല്ലത്ത് 71 വാഹനങ്ങള്‍ക്കെതിരെ കേസ്

“Manju”

ഓപ്പറേഷന്‍ സ്‌ക്രീന്‍: 71 വാഹനങ്ങള്‍ക്കെതിരെ കേസ് – PRD Live

ശ്രീജ.എസ്

കൊല്ലം: കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പ്രകാരം സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 71 വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്തു.
വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്ത് മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. ഹാജരാക്കുന്ന മുറയ്ക്ക് പിഴ ഈടാക്കും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ മഹേഷ് അറിയിച്ചു.

Related Articles

Back to top button