Latest

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം ; 4 മരണം , 60 പേർക്ക് പരിക്ക്

“Manju”

ഫിലിപ്പീൻസിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂമികുലുക്കത്തിൽ 4 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി ബെഹുസ് അബലോസ് പറഞ്ഞു . പിലിപ്പീന്സിലൽ ഭൂചലങ്ങൾ തുടർച്ചയായി സംഭവിക്കാറുണ്ട് . മരിച്ച നാല് പേരും രാജ്യത്തെ വിവിധ പ്രവിശ്യകളിൽ താമസിക്കുന്നവരാണെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനൻഡ് റൊമുവെൽഡസ് മാർക്കോസ് പറഞ്ഞു . ഭൂചലനം റിക്ടർ സ്കെയിലിൽ തീവ്രത 7ആണ് അടയാളപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു . മരിച്ചവർക്കും അപകടത്തിൽ പരിക്കേറ്റവർക്കും സർക്കാർ സഹായം വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു .

ഭൂകമ്പത്തിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും റോഡുകളും , പാലങ്ങളും ഭാഗീകമായി തകരുകയും ചെയ്‌തെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു . വടക്കൻ ഫിലിപ്പീൻസിൽ 15 പ്രവിശ്യകളിലും , 15 നഗരങ്ങൾ ,218 മുനിസിപ്പാലിറ്റികൾ ,6756 ഗ്രാമങ്ങൾ എന്നിവടങ്ങളിലാണ് ഭൂചലനം കാര്യമായി ബാധിച്ചതെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു .

ശക്തമായി ഉണ്ടായ ഭൂചലനത്തിൽ നിരവധി വൈദ്യുതി ലൈനുകലും , മറ്റു ടെലികോം സംവിധാനങ്ങളും നശിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു . ഫിലിപ്പീൻസിൽ ഉണ്ടായ ഏറ്റവും വലിയ ഭൂമികുലുക്കങ്ങളിൽ ഒന്നാണിതെന്ന് പറയുന്നു . വ്യാപക നഷ്ടമാണ് ഉണ്ടായിട്ടുള്ളത് . വ്യാപാര സ്ഥാപനങ്ങൾ , കെട്ടിടങ്ങൾ , വീടുകൾ തുടങ്ങി നിരവധി നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് . സർക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ട കരുതൽ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നു അധികൃതർ വ്യക്തമാക്കി . ഫിലിപ്പീൻസിനു എല്ലാ സഹായങ്ങളും നൽകുമെന്ന്‌ ചൈന വാഗ്ദാനം ചെയ്തതതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു .

Related Articles

Back to top button