KeralaLatest

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; 500 പേര്‍ അറസ്റ്റില്‍

“Manju”

ശ്രീജ.എസ്

കെ.ടി. ജലീലിന്റെ രാജിക്കായുള്ള സമരത്തില്‍ തിരുവനന്തപുരത്ത് 3000 പേര്‍ക്കെതിരെ കേസ്. 500 പേര്‍ അറസ്റ്റിലായി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 8 ദിവസത്തെ കണക്ക് പ്രകാരം മൂവായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 25 എഫ്‌ഐആറുകള്‍ ഇട്ടിട്ടുണ്ട്. 500 പേര്‍ അറസ്റ്റിലായി. കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡ ലംഘനം, സംഘം ചേരല്‍, പൊലീസിനെ ആക്രമിക്കല്‍, സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ അഞ്ച് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button