IndiaLatest

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചു

“Manju”

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ക്യാഷ് ഡെപ്പോസിറ്റ് നിരക്ക് വര്‍ധിപ്പിച്ചു. നവംബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മാക്‌സ് അഡ്വാന്‍ഡേജ് കറന്റ് അക്കൗണ്ട്, അസന്റ് കറന്റ് അക്കൗണ്ട്, ആക്ടിവ് കറന്റ് അക്കൗണ്ട്, പ്ലസ് കറന്റ് അക്കൗണ്ട്, പ്രീമിയം കറന്റ് അക്കൗണ്ട് തുടങ്ങി വിവിധ കറന്റ് അക്കൗണ്ടുകളിലേയ്ക്കുള്ള ക്യാഷ് ഡെപ്പോസിറ്റ് ചാര്‍ജാണ് പുതുക്കിയത്. നേരത്തെ ആയിരം രൂപയ്ക്ക് മൂന്ന് രൂപ അല്ലെങ്കില്‍ സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 50 രൂപ എന്നതായിരുന്നു നിരക്ക്.
നവംബര്‍ ഒന്നുമുതല്‍ ആയിരം രൂപയ്ക്ക് മൂന്നര രൂപ ഈടാക്കും. സൗജന്യപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 50 രൂപ എന്നത് തുടരും. ഒരു മാസത്തെ ശരാശരി ബാലന്‍സിന്റെ 12 തവണ, ഒരു മാസത്തെ ശരാശരി ബാലന്‍സിന്റെ പത്തു തവണ എന്നിങ്ങനെ വിവിധ അക്കൗണ്ടുകളില്‍ സൗജന്യ പരിധിക്ക് വ്യത്യാസമുണ്ട്.
അതേസമയം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ക്യാഷ് ഡെപ്പോസിറ്റ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button