IndiaLatest

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ ഒരുങ്ങുന്നു

“Manju”

ശ്രീജ.എസ്

ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചിരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്കരിക്കും. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ ഇന്നലെ രാജ്യസഭ 7 ബില്ലുകളും, ലോക്സഭ പ്രധാന തൊഴില്‍, നിയമ ഭേദഗതികളും പാസാക്കിയിരുന്നു. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിലെ ഭേദഗതി ഇന്ന് രാജ്യസഭയില്‍ പാസാക്കും.

Related Articles

Back to top button