KeralaLatest

കോവിഡ് രോഗികള്‍ക്ക് പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി പരീക്ഷ എഴുതുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം [email protected] ഇമെയില്‍ വിലാസം മുഖേന മുന്‍കൂട്ടി അപേക്ഷ നല്‍കണം. പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുള്ള ആരോഗ്യത്തിന് സമ്മതപത്രം, കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ആംബുലന്‍സില്‍ എത്തിയലോ പരീക്ഷ എഴുതാന്‍ അനുവദിക്കൂ. പരീക്ഷാ കേന്ദ്രത്തില്‍ ആംബുലന്‍സില്‍ ഇരുന്നു പരീക്ഷ എഴുതണം. ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ തെളിയിക്കുന്നതിനു ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാള്‍ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഹാജരാക്കണം.

Related Articles

Back to top button