InternationalLatest

റഷ്യന്‍ ചലചിത്രോത്സവത്തില്‍ ജയരാജ് ചിത്രം ഹാസ്യത്തിന് പുരസ്‌കാരം

“Manju”

റഷ്യയില്‍ വെച്ച്‌ നടന്ന ചലച്ചിത്ര മേളയില്‍ ജയരാജ് സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിന് പുരസ്‌കാരം. ചെബോക്സരി ഫിലിം ഫെസ്റ്റിവലില്‍ ഹാസ്യത്തിന്ന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ജയരാജ് തന്നെയാണ്. നവരസ സീരീസിലെ എട്ടാമത്തെ ചിത്രമായാണ് കഴിഞ്ഞ വര്‍ഷം ജയരാജ് ഹാസ്യം ഒരുക്കിയത്. ശാന്തം, കരുണം, അതഭുതം, ഭീഭത്സം, വീരം, ഭയാനകം, രൗദ്രം തുടങ്ങിയവയാണ് ‘നവരസ’ സീരീസിലെ മറ്റ് ചിത്രങ്ങള്‍.

പല ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലേക്കും ഹാസ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരിശ്രീ അശോകന്‍ നായകനായ ചിത്രം, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കഡാവര്‍ എത്തിക്കുന്നതടക്കം പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ‘ജപ്പാന്‍’ എന്നയാളുടെ കഥയാണ്. ബ്ലാക്ക് ഹ്യൂമര്‍ ശൈലിയിലാണ് ചിത്രം എടുത്തിരിക്കുന്നത്. എപ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍. നിശ്ചലചിത്രങ്ങള്‍ ജയേഷ് പാടിച്ചാല്‍.

Related Articles

Back to top button