LatestThiruvananthapuram

മഴക്കെടുതി; തിരുവനന്തപുരത്ത് മരം കടപുഴകി വീണു

“Manju”

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് മരം വീണത്. ഫയര്‍ ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കോട്ടയം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തൃശൂര്‍, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്.

Related Articles

Back to top button