Uncategorized

റിലയന്‍സ് റീട്ടെയിലിലേക്ക് സില്‍വര്‍ ലേകിന്റെ 7500 കോടി

“Manju”

ശ്രീജ.എസ്

റിലയന്‍സ് റീട്ടെയ് ലില്‍ സില്‍വര്‍ ലേക്കിന് 1.75 ശതമാനം ഓഹരിയാണ് ഉള്ളത്. ഇതിന്റെ തുകയായാണ് 7500 കോടി നല്‍കിയത്. അമേരിക്കന്‍ കമ്പനി റിലയന്‍സില്‍ നിക്ഷേപം നടത്തുമെന്ന് സെപ്തംബര്‍ ഒന്‍പതിന് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

ജിയോ പ്ലാറ്റ്ഫോമില്‍ ഓഹരി വിറ്റഴിച്ച്‌ 1.5 ട്രില്യണ്‍ രൂപ അംബാനി സമാഹരിച്ചതിന് ശേഷം റീട്ടെയ്ല്‍ സ്ഥാപനത്തിലേക്ക് വന്ന ആദ്യ നിക്ഷേപമാണ് സില്‍വര്‍ ലേക്കിന്റേത്. ജിയോ പ്ലാറ്റ്ഫോമിലും ഈ കമ്പനി നേരത്തെ നിക്ഷേപം നടത്തിയിരുന്നു. 2.08 ശതമാനം ഓഹരിക്ക് 1.34 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്.

Related Articles

Back to top button