KeralaLatest

ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7.30 ന്  പ്രീ-മാരിറ്റൽ കൗൺസിലിംഗ്

ഗൂഗിള്‍ മീറ്റിലാണ് കൗണ്‍സിലിംഗ് നടക്കുന്നത്.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം മംഗല്യശ്രീ പദ്ധതിയുടെ ഭാഗമായി നാളെ പ്രീമാരിറ്റൽ കൗൺസിലിംഗ് നടത്തുന്നു. 21.03.2024, വ്യാഴാഴ്ച വൈകുന്നേരം 07:30 ന് ഗൂഗിൾ മീറ്റിൽ നടക്കുന്ന കൗൺസിലിംഗില്‍ ശാന്തിഗിരി സോഷ്യൽ റിസർച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വിയും ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് പബ്ലിക് റിലേഷൻസ് സീനിയർ അഡ്വൈസർ ഡോ.റ്റി.എസ്സ്.സോമനാഥനും  ക്ലാസ്സെടുക്കും. ശാന്തിഗിരി ഗൄഹസ്ഥാശ്രമസംഘം ഹെഡ് ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി മഹനീയ സാന്നിദ്ധ്യമാകുന്ന മീറ്റില്‍ അസിസ്റ്റന്റ് കണ്‍വീനര്‍ ഡി.സുഹാസിനി പങ്കെടുക്കും കൺവീനർ എസ്. രാജീവ് സ്വാഗതവും  അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ രഞ്ജിത വി., കോംപയറിംഗും കൃതജ്ഞതയും നിര്‍വ്വഹിക്കും

Related Articles

Back to top button