IndiaInternationalKeralaLatest

സ്വാമി അഗ്നിവേശിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും,  ചിന്തകനുമായ സ്വാമി അഗ്നിവേശിന്റെ  ദേഹവിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.  വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിത്വമായിരുന്നു സ്വാമി അഗ്നിവേശ്.അദ്ദേഹവുമായി വര്‍ഷങ്ങള്‍ നീണ്ട സുഹൃദ്ബന്ധമാണുണ്ടായിരുന്നത്.ബഹുസ്വരതയും,  മതേതരത്വവുമാണ്  നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറയെന്നും അവ  നല നിന്നാല്‍ മാത്രമേ ഇന്ത്യ നിലനില്‍ക്കുകയുള്ളുവെന്നും വിശ്വസിക്കുകയും അതിനായി വിട്ടു വീഴ്ചയില്ലാതെ പോരാടുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു സ്വാമി അഗ്നിവേശ്.  മോദി സര്‍ക്കാരിന്റെ വിവാദമായ പൗരത്വ ബില്ലിനെതിരെ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍  സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ക്ഷണം സ്വീകരിക്കുകയും   പങ്കെടുക്കാന്‍  തിരുവനന്തപുരത്തെത്തുകയും ചെയ്തത് താനോര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.   അദ്ദേഹം കേരളത്തില്‍ പങ്കെടുത്ത അവസാനത്തെ ചടങ്ങും അതായിരുന്നു.  സ്വാമി അഗ്നിവേശിന്റെ നിര്യാണത്തോടെ ഇന്ത്യന്‍ മതേതര പ്രസ്ഥാനങ്ങള്‍ക്ക്   ഒരു മുന്നണി  പോരാളിയെ ആണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തില്‍  പറഞ്ഞു.

Related Articles

Back to top button