KannurKeralaLatest

ഗവ: ബ്രണ്ണൻ കോളേജ് രസതന്ത്ര പരീക്ഷണശാലയ്ക്ക് അന്താരാഷ്ട്ര നിലവാരം

“Manju”

അനൂപ് എം സി

തലശ്ശേരി: ജാതി മത വർണ്ണ ലിംഗ ഭേദമന്യേ എല്ലാ വിഭാഗം കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം നൽകുന്നതിന് മനുഷ്യ സ്നേഹിയായ എഡ്വേർഡ് ബ്രണ്ണൻ സ്ഥാപിച്ച ഗവ’ ബ്രണ്ണൻ കോളേജ് അതിൻ്റെ വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച രസതന്ത്ര ലാബിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഒക്ടോബർ 1ന് രാവിലെ 11.30 ന് ഓൺലൈനിലൂടെ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീൽ അദ്യക്ഷത വഹിക്കും.

അന്താരാഷ്ടനിലവാരത്തിൽ ഒരുങ്ങിയ ഗവ. ബ്രണ്ണൻ കോളേജിലെ രസതന്ത്ര പരീക്ഷണശാലയിലെ പ്രത്യേകതകൾ
* ഹോളണ്ട് നിർമിത ട്രെസ്പ ടോപ്പ് ബെഞ്ചുകൾ
* ഇറ്റാലിയൻ നിർമിത ടെ ഫ് ലോൺ കോട്ടഡ് പിച്ചള ടാപ്പുകൾ
* സുരക്ഷിതമായി രാസപ്രവർത്തനങ്ങൾ ചെയ്യുന്നതിന് ഫ്യൂം കബോർഡ്
* കണ്ണിലും മറ്റും ആസിഡുകളും ആൽക്കലികളും തെറിച്ചാൽ കഴുകുന്നതിനായി ഐ വാഷുകൾ,ഷവർ എന്നിവ

32 ലക്ഷം രൂപയാണ് നവീകരണത്തിനായി സർക്കാർ അനുവദിച്ചത്.3119869 രൂപ ചെലവായി. 48 വിദ്യാർഥികൾക്ക് ഒരേ സമയം പരീക്ഷണങ്ങളിൽ എർപ്പെടാം.

കോളേജിൻ്റെ സമഗ്ര വികസനം ലക്ഷ്യം വച്ചു കൊണ്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഗവൺമെൻറ് അംഗീകരിച്ചതിൻ്റെ ഭാഗമായി( കി ഫ്ബി)21.5 കോടി രൂപയുടെ ഒന്നാം ഘട്ട വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും ഇതിനകം പൂർത്തീകരിച്ച മറ്റ് 3 പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിക്കും.

Related Articles

Back to top button