KeralaLatest

അറബിക്കടലില്‍ നാല് പടക്കപ്പലുകളെ വിന്യസിച്ച്‌ ഭാരതം

“Manju”

ന്യൂഡല്‍ഹി: ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലില്‍ യുദ്ധക്കപ്പലുകളെ വിന്യസിച്ച്‌ ഇന്ത്യ. ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊല്‍ക്കത്ത എന്നീ നാലി കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ചരക്കുകപ്പലുകള്‍ക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നാല്‍ അതിനെ പ്രതിരോധിക്കാനായാണ് കപ്പുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്.
ചെങ്കടലില്‍ അതിവേഗം തന്നെ പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഐഎൻഎസ് കൊല്‍ക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നfലായി ഐഎൻഎസ് കൊച്ചിയെയും അറബിക്കടലിന് മദ്ധ്യത്തിലായി ഐഎൻഎസ് വിശാഖപട്ടണത്തെയും ഐഎൻഎസ് ചെന്നൈയെയും വിന്യസിച്ചിരിക്കുന്നു. അത്യാധുനിക ആയുധങ്ങള്‍ക്കൊപ്പം കപ്പല്‍വേധ ബ്രഹ്‌മോസ് മിസൈലുകളും നാല് കപ്പലുകളിലും സജ്ജമാക്കിയിട്ടുള്ളതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യൻ നാവിക സേനയുടെ ടാങ്കര്‍ കപ്പലായ ഐഎൻഎസ് ദീപക്കിനെയും ഇവയ്‌ക്ക് സമീപത്തായി എത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ പതാക വഹിച്ചിരുന്ന ക്രൂഡോയില്‍ കപ്പല്‍ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡിസംബര്‍ 23 നാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമിക്കപ്പെടുമ്ബോള്‍ 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാം സ്വദേശിയുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇന്ത്യയിലെ ദ്വാരക തുറമുഖത്തിന് 201 നോട്ടിക്കല്‍ അകലെ വച്ചായിരുന്നു ആക്രമണം.പിന്നാലെ ഹെബ്ബണ്‍ പതാക വഹിക്കുന്ന എംവി സായി ബാബയ്‌ക്ക് നേരെയും ചെങ്കടലില്‍വച്ച്‌ ആക്രമണമുണ്ടായി. ശേഷം ആക്രമണത്തിന് പിന്നില്‍ ഹൂതി ഷിയാ വിമതരാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അമേരിക്ക രംഗത്തുവരികയായിരുന്നു.  ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച എംവി ചെം പ്ലൂട്ടോയെ ഇന്നലെ ഉച്ചയോടെ മുംബൈ തീരത്ത് എത്തിച്ചിരുന്നു. പ്രതിരോധ വകുപ്പില്‍ നിന്നുള്ള അന്വേഷണ സംഘം കപ്പലിലെത്തി പരിശോധനകള്‍ നടത്തി.

Related Articles

Back to top button