India

ആഗോള ധാന്യലഭ്യത ഉറപ്പുവരുത്താൻ ഇന്ത്യ

“Manju”

ആന്ധ്രയുടെ ഉൾനാടൻ ജലഗതാഗതവും ചരക്കുനീക്കത്തിന്

മുംബൈ: ഇന്ത്യ ലോകരാജ്യങ്ങൾക്ക് വീണ്ടും കൈതാങ്ങാവുന്നു. ആഗോള ധാന്യലഭ്യതയുടെ കുറവ് പരിഹരിക്കാനാണ് ഇന്ത്യയുടെ സഹായം രാജ്യങ്ങൾ തേടിയിരിക്കുന്നത്. വിവിധ ലോകരാജ്യങ്ങളിലേക്ക് ആന്ധ്രയിൽ നിന്നും ഇരട്ടി അളവിൽ അരി കയറ്റിഅയയ്ക്കാൻ ഇന്ത്യ എല്ലാ സന്നാഹവും തയ്യാറാക്കിയതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രാലയം അറിയിച്ചു.

കടൽമാർഗ്ഗം അരികയറ്റി അയക്കുന്ന സംവിധാനം ആന്ധ്രയിൽ നിന്നും പതിവുപോലെ നടക്കുമെങ്കിലും കൂടുതൽ കയറ്റുമതിക്കായി ഉൾനാടൻ ജലഗതാഗതത്തെ ഉപയോഗപ്പെടുത്താനാണ് തീരുമാനം. ചെറു തുറമുഖങ്ങളിൽ നിന്നും കപ്പലിലേക്ക് അരി നേരിട്ട് എത്തിക്കാനാണ് പുതിയ തീരുമാനം. കരമാർഗ്ഗം കാക്കിനാടയിലെത്തിക്കുന്നത് ഒഴിവാക്കാനും ചരക്ക് എത്തുന്ന സമയം കുറയ്ക്കാനുമാണ് പുതിയ ആശയം നടപ്പാക്കുന്നത്.

കയറ്റുമതി ആകെ ആറരലക്ഷം ടണ്ണായി ശേഷി വർദ്ധിക്കുമെന്നാണ് വാണിജ്യമന്ത്രാലയം കണക്കുകൂട്ടുന്നത്. കഴിഞ്ഞ വർഷം ആകെ ഇന്ത്യയുടെ കയറ്റുമതി 142 ലക്ഷം ടൺ എന്നത് 16 ആയി വർദ്ധിക്കും. ബംഗ്ലാദേശ്, നേപ്പാൾ, ബെനിൻ, സെനഗൽ, ഇറാൻ, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ കയറ്റുമതി നടക്കുന്നത്.

Related Articles

Back to top button