InternationalKeralaLatest

ട്രംപിന്റെ ഉന്നത ഉപദേഷ്ടാവിന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോള്‍ . ആര്‍

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവിന് കോവിഡ് 19 സ്ഥിരീകരിച്ചു . ട്രംപിന്റെ ഉന്നത ഉപദേഷ്ടാവായ ഹോപ് ഹിക്‌സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹിക്‌സ് പ്രസിഡന്റിനൊപ്പം എയര്‍ഫോഴ്‌സ് വണ്ണില്‍ പതിവായി യാത്ര ചെയ്യുകയും അദ്ദേഹത്തോടൊപ്പം ക്ലീവ്ലാന്‍ഡിലേക്ക് ഈ ആഴ്ച ആദ്യം പ്രസിഡന്റ് ചര്‍ച്ചയ്ക്കായി മറ്റ് മുതിര്‍ന്ന സഹായികള്‍ക്കൊപ്പം പോകുകയും ചെയ്തിരുന്നു . തന്നെയും അമേരിക്കന്‍ ജനതയെയും പിന്തുണയ്ക്കുന്ന എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും വളരെ ഗൗരവമായി കാണുന്നു എന്നും കോവിഡ് വ്യാപനം പരമാവധി പരിമിതപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button