IndiaKeralaLatestThiruvananthapuram

വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി ; എസ് ഐ അറസ്റ്റില്‍

“Manju”

സിന്ധുമോള്‍ . ആര്‍

കൊച്ചി: വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം മുളന്തുരുത്തിയില്‍ എസ് ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലാണ് എസ്.ഐ പിടിയിയിലായത് .
വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദം സ്ഥാപിച്ചു. അതിനു ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. ആദ്യ പീഡനത്തിനു ശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഒരു മാസം മുന്‍പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഒളിവില്‍ പോയ എസ്.ഐ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Related Articles

Back to top button