IndiaLatest

നാവിക അക്കാദമിയിൽ ബിടെക് കേഡറ്റ് എൻട്രിയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

“Manju”

ശ്രീജ.എസ്

പ്ലസ്ടുക്കാര്‍ക്ക് ഇന്ത്യന്‍ നേവിയില്‍ അവസരം. കണ്ണൂരിലെ ഏഴിമല നാവിക അക്കാദമിയില്‍ 10+2 (ബി.ടെക്) കേഡറ്റ് എന്‍ട്രിയിലെ പ്രവേശനത്തിനായി അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. സയന്‍സില്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയ്ക്കെല്ലാം ചേര്‍ത്ത് 70 ശതമാനവും ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും ഉള്ളവരായിരിക്കണം. ഇംഗ്ലീഷിലെ മാര്‍ക്ക് പത്താം ക്ലാസിലേതും പരിഗണിക്കും. കൂടാതെ ബി.ടെക്/ബി.ഇ. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. (മെയിന്‍) 2020 എഴുതിയവരായിരിക്കണം അപേക്ഷകര്‍. ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ ആറ് മുതല്‍ അപേക്ഷിച്ചുതുടങ്ങാം.

Related Articles

Back to top button