KeralaLatestMalappuram

വോട്ടെണ്ണലിന്റെ തലേദിവസം മരിച്ച മലപ്പുറത്തെ സ്ഥാനാര്‍ഥിക്ക് മികച്ച ജയം

“Manju”

സിന്ധുമോൾ. ആർ

തിരൂര്‍: തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതിന്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ മികച്ച ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് വിജയം.

ഇന്നലെയാണ് സഹീറ ബാനു മരിച്ചത്. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മലപ്പുറത്ത് യുഡിഎഫിനാണ് മുന്നേറ്റം. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ്-25, എല്‍ഡിഎഫ്-7 എന്നിങ്ങനെയാണ് ലീഡ് നില. മുനിസിപ്പാലിറ്റിയിലും യുഡിഎഫിന് തന്നെയാണ് മുന്നേറ്റം. യുഡിഎഫ്-9, എല്‍ഡിഎഫ്-2. ഗ്രാമപഞ്ചായത്ത് : യുഡിഎഫ്-70, എല്‍ഡിഎഫ്-19.

Related Articles

Back to top button